ധാരാവിയിൽ മരണം നാലായി; സ്ഥിതി സങ്കീർണം; മഹാരാഷ്ട്രയിൽ മരിച്ചവർ 110

മുംബൈ: ധാരാവി ചേരിയിൽ വീണ്ടും കൊറോണ മരണം. കൊറോണ സ്ഥരീകരിച്ച് കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 80കാരനാണ് മരിച്ചത്. ഇതോടെ ധാരാവിയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. ഇതോടെ ഇവിടെ സ്ഥിതി കൂടുതൽ സങ്കീർണമായി. നിലവിൽ 13 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

പതിനഞ്ച് ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ധാരാവി. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒന്നും തന്നെ ജനങ്ങൾ ഇവിടെ പാലിക്കുന്നില്ല. അതുകൊണ്ട് രോഗം വേഗം പടർന്നു പിടിക്കാൻ സാദ്ധ്യതകൾ ഏറെയാണ്.
എന്നാൽ കൊറോണ പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ധാരാവിയിൽ മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയത്. ചേരികൾ പൂർണമായും അടച്ചിട്ടു രോഗത്തെ പിടിച്ചു നിർത്തുന്ന കാര്യങ്ങളാനാണു സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ ഇതുവരെ 1574 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 110 പേരാണ് മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ മരിച്ചത്.