തമിഴ്‍നാട്ടില്‍ ലോക്ക്ഡൗണ്‍ 15 ദിവസത്തേക്ക് നീട്ടാൻവിദഗ്‍ധസമിതി ശുപാര്‍ശ

ചെന്നൈ: തമിഴ്‍നാട്ടില്‍ 15 ദിവസത്തേക്ക് കൂടി ലോക്ക് ഡൗണ്‍ നീട്ടണമെന്ന് വിദഗ്‍ധ സമിതിയുടെ ശുപാര്‍ശ. ഭരണകക്ഷിയിലെ വിവിധ പാർട്ടി നേതാക്കളും നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സർക്കാർ രൂപീകരിച്ച 19 അംഗ പ്രത്യേക മെഡിക്കൽ സംഘമാണ് സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയത്. ഏപ്രില്‍ 14 ന് അവസാനിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു.
ലോക്ക് ഡൗൺ തുടർന്നാൽ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരാവസ്ഥയിലാകുമെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ലോക്ക് ഡൗൺ ഒരു മാസം കൂടി തുടരാനാണ് തീരുമാനമെങ്കിൽ ജിഡിപി വളർച്ച നെഗറ്റീവിലെത്തുമെന്നാണ് കേന്ദ്രസർക്കാരിന് വിദഗ്ധ സമിതി മുന്നറിയിപ്പ് നൽകുന്നത്. വളർച്ച കുത്തനെ കുറയും. അങ്ങനെയെങ്കിൽ രാജ്യത്തെ തൊഴിലവസരങ്ങൾ കുത്തനെ ഇടിയുമെന്നും, പട്ടിണി വ്യാപിക്കുമെന്നും വിദഗ്ധ സമിതി മുന്നറിയിപ്പ് നൽകുന്നു.