മുംബൈ: മുംബൈയിലെ രണ്ട് ആശുപത്രികളിലായി ആറ് മലയാളി നഴ്സുമാർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്സുമാർക്കും ബ്രീച്ച് കാൻഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്സുമാർക്കും ആണ് കൊറോണ സ്ഥിരീകരിച്ചത്.
ഇതോടെ മുംബൈയിൽ കൊറോണ സ്ഥിരീകരിക്കുന്ന മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി.
രാജ്യത്തെ കൊറോണ വൈറസ് ബാധ മൂലം ഏറെ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന നഗരം കൂടിയാണ് മുംബൈ. ഇവിടങ്ങളിലെ ആരോഗ്യ പ്രവർത്തകരിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
മുംബൈയിൽ മാത്രം 65 പേർ കൊറോണ ബാധയെത്തുടർന്ന് ഇതിനോടകം മരിച്ചു.
മുംബൈയിലെ ആശുപത്രികളിൽ ഐസലേഷനിലുള്ള മലയാളി നഴ്സുമാർക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും പരാതി ഉണ്ട്.