വുഹാൻ വെളിച്ചത്തിലേക്ക്; ആശങ്കകൾ ബാക്കി

നീണ്ട ഇടവേളക്ക് ശേഷം വുഹാൻ നഗരം വീണ്ടും വെളിച്ചത്തിലേക്ക്. ലോകത്തെ കാർന്നുതിന്നുന്ന കൊറോണ എന്ന വൈറസ്‌ ‘ഭീകരന്റെ ‘ഉറവിടം വുഹാൻ വീണ്ടും പ്രതീക്ഷയുടെ നാളുകളിലേക്ക്. നീണ്ട 72 ദിവസത്തെ ലോക്‌ഡോൺ ശേഷവും ആശങ്കകൾ അവസാനിക്കാതെ വുഹാൻ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തയ്യാറാവുകയാണ്. അടച്ചിട്ട 11 ആഴ്‍ചകള്‍ക്ക് ശേഷം വുഹാന്‍ വാതിലുകള്‍ തുറന്നു. ചൈനയില്‍ ഏറ്റവും അവസാനം നിയന്ത്രണങ്ങള്‍ നീക്കുന്ന നഗരമാണ് വുഹാന്‍. വുഹാനിലെ നിയന്ത്രങ്ങളും നീക്കിയതോടെ ചൈന പൂർണമായും രോഗമുക്തി നേടി എന്ന് പറയാം.

ബുധനാഴ്‍ച പുലര്‍ച്ചെ 12.30ന് വുഹാനില്‍ നിന്ന് ആദ്യ ട്രെയിന്‍ പുറപ്പെട്ടു. തികച്ചു പ്രതീക്ഷയുടെ നാളുകൾ കാത്തിരിക്കുന്ന മുഖങ്ങൾ ആയിരുന്നു ഓരോരുത്തരിലും. പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുകയാണ് വുഹാനിലെ ചെറിയ കുട്ടികൾ മുതൽ വലിയവർ വരെ.

55000ത്തോളം ആളുകള്‍ ആദ്യ ദിവസങ്ങളില്‍ തന്നെ നഗരത്തിലെത്തുമെന്ന കണക്കുകൂട്ടൽ തെറ്റിയില്ല.
ബസ്സുകളും ട്രെയിനുകളും സര്‍വീസ് നടത്തുകയും ഓഫീസുകളും വ്യാപാര സ്ഥ നപനങ്ങളും തുറക്കുകയും ചെയ്തു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കര്‍ശന നിയന്ത്രണങ്ങളാണ് നടപ്പാക്കിയത്. ചൈനയുടെ മറ്റു ഭാഗങ്ങളിലേക്കാള്‍ കടുത്ത പ്രതിരോധ നടപടികളാണ് വൈറസിന്‍റെ പ്രഭവകേന്ദ്രമായ വുഹാനിലുണ്ടായിരുന്നത്. വുഹാൻറെ പകുതിയോളം ജനസംഖ്യ ഈ വൈറസ്‌ കാർന്നു തിന്നു. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ആരും മരിക്കാത്ത ഒരു ദിവസമാണ് കടന്നുപോയത്. അതിന് പിന്നാലെയാണ് വുഹാനിലെ നിയന്ത്രണങ്ങളും ഇല്ലാതാകുന്നത്.

2019 ഡിസംബറിലാണ് ചൈനയിലെ വുഹാനില്‍ ആദ്യമായി കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. എന്നാൽ ഇന്ന് ചൈന വൈറസില്‍ നിന്ന് മുക്തരായി വരുമ്പോള്‍ ലോകം മുഴുവന്‍ മഹാമാരിയുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. പുതിയ കണക്കുകളുടെ അടിസ്ഥാനത്തിൽ 81, 708 പേരിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 3, 331 പേർ മരിക്കുകയും ചെയ്തു എന്നാണ് ചൈന പുറത്തുവിടുന്ന കണക്കുകളിൽ പരാമർശിക്കുന്നത്.എന്നാൽ ഇന്റലിജൻസ് ഏജൻസികളുടെ കണക്കുകൾ പ്രകാരം ചൈനയിലെ മരണ നിരക്ക് ലക്ഷണങ്ങൾ കടന്നിരിക്കുന്നു. ചൈന പുറത്തുവിട്ട മരണ സഖ്യയേക്കാൾ പത്തിലധികം ഇരട്ടി ആളുകൾ ആണ് വുഹാൻ നഗരത്തിൽ മാത്രം മരിച്ചത് എന്നാണ് ഈ ഏജൻസി കളുടെ വാദം..

ഏറ്റവും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയ 12ദിവസങ്ങളിലായി നഗരത്തിലെ 7 ശ്മശാനങ്ങളിൽ നിന്നും പ്രതിദിനം 500 യിലധികം ആളുകളുടെ ചിതാ ഭസ്മ കുംഭങ്ങൾ കുടുംബങ്ങൾക്ക് നൽകിയിട്ടുണ്ട്.. അങ്ങനെയാണെങ്കിൽ ഈ കാലയളവിൽ തന്നെ 42, 000 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടാകും എന്നാണ് ഇവരുടെ വിലയിരുത്തൽ. വീടുകളിൽ മരിച്ചവരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിടുകയോ കണക്കുകളിൽ ഉള്പെടുത്തുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഔദ്യോഗിക വൃത്തങ്ങൾ പുറത്തുവിടുന്ന കണക്കുകൾ തികച്ചും പൊള്ളയാകാനാണ് സാധ്യത