ചെന്നൈ: കൊറോണയുടെ പശ്ചാത്തലത്തില്‍ വീടിന് മുന്നില്‍ കൂട്ടം കൂടി നിന്നവരോട് അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന് റിയാസ് ഖാന് ആള്‍ക്കൂട്ടത്തിന്റെ ഭീഷണിയും മര്‍ദ്ദനവും. ചെന്നൈ പനൈയൂരിലെ റിയാസിന്റെ വീടിന് സമീപമാണ് സംഭവം. അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇത് സംബന്ധിച്ച് ഒരു തമിഴ് പത്രത്തില്‍ വന്ന വാര്‍ത്ത ഷെയര്‍ ചെയ്തത്.
മണി രത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ സെല്‍വനി’ല്‍ അഭിനയിക്കുന്നുണ്ട് റിയാസ് ഖാന്. കൊറോണയുടെ പശ്ചാത്തലത്തില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. അതിനുശേഷം ചെന്നൈ പനൈയൂരിലെ വീട്ടില്‍ സെല്‍ഫ് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു റിയാസ് ഖാന്. അതിനിടെയാണ് ഈ സംഭവം.