ധാരാവി കോളനി അടച്ചിടും; കടുത്ത നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര

മുബൈ: കൊറോണ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ധാരാവി കോളനി പൂർണമായും അടച്ചിടാൻ മഹാരാഷ്ട്ര സർക്കാർ. ധാരാവിയിൽ രോഗം ബാധിച്ച് ഒരാൾ കൂടി മരിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. നിലവിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒന്നും തന്നെ ജനങ്ങൾ ഇവിടെ പാലിക്കുന്നില്ലെന്നതാണ് അടച്ചിടാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. ചികിത്സയിലായിരുന്ന 64 കാരനാണ് മരിച്ചത്. ഒരാഴ്ച മുൻപ് 55 വയസുള്ള ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു എന്നാൽ ഇയാൾ അന്ന് തന്നെ മരിക്കുകയും ചെയ്തു. മരണ സഖ്യ കൂടുന്നതിനാലാണ് കടുത്ത നിയന്ത്രങ്ങളിലേക്ക് സർക്കാർ പോകുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ കോളനിയാണിത്. 15 ലക്ഷത്തിലേറെ പേരാണ് ഇടുങ്ങിയ വീടുകളിൽ ഇവിടെ കഴിയുന്നത്. നിലവിൽ 13 പേരിലാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
രണ്ടുപേർ മരിച്ച ധാരാവിയിലെ ബാലികാ നഗർ എന്ന ചേരിപ്രദേശം പോലീസ് സീൽ ചെയ്തിരിക്കുകയാണ്. ധാരാവിയിൽ രോഗം പടർന്നുപിടിച്ചാൽ അത് നിയന്ത്രിക്കുകഎന്നത് ദുഷ്കരമാണ്. ഇതേ തുടർന്നാണ് ചേരി പൂർണമായും അടച്ചിട്ട് രോഗവ്യാപനം തടയുക എന്ന നിർദ്ദേശം സർക്കാർ പരിഗണിക്കുന്നത്.