ഹൈദരാബാദ്: തെലുങ്കാനയിൽ ലോക്ക്ഡൌൺ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചു. ഡ്യൂട്ടിക്കിടയിൽ ചുമച്ച ഉദ്യോഗസ്ഥനോട് കൊറോണ പരിശോധന നടത്താൻ സൈഫാബാദ് അസിസ്റ്റന്റ് കമ്മീഷണർ നിർദ്ദേശിക്കുകയായിരുന്നു.പരിശോധനയിലാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
പ്രമേഹ രോഗിയാണ് ഉദ്യോഗസ്ഥൻ. ഇദ്ദേഹത്തിന്റെ നിരവധി സഹപ്രവർത്തകരെ നിരീക്ഷണത്തിലാക്കി. തെലങ്കാനയിൽ ഇന്നലെ 30 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഹൈദരാബാദിൽ മാത്രം ഇതോടെ കൊറോണ രോഗികൾ 153 ആയി