കൊറോണ ബാധിച്ച ​ഗർഭിണി പെൺകുഞ്ഞിന് ജന്മം നൽകി

മുംബെെ: കൊറോണ വെെറസ് ബാധിച്ച ​ഗർഭിണി പെൺകുഞ്ഞിന് ജന്മം നൽകി. ‌ഞായറാഴ്ച ആയിരുന്നു ​ഗർഭിണിയ്ക്ക് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ​ ഗർഭിണിയ്ക്ക് കൊറോണ പോസ്റ്റീവാണെന്ന് കണ്ടെത്തിയപ്പോൾ തുടക്കത്തിൽ പേടിയുണ്ടായിരുന്നു. കാരണം, അത് ഭ്രൂണത്തെയും പ്രതികൂലമായി ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു. നവി മുംബൈ മുനിസിപ്പൽ ഹോസ്പിറ്റലിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് സിസേറിയനിലൂടെ കു‍ഞ്ഞിനെ പുറത്തെടുത്തു. ഡോ. രാജേഷ് മാത്രെയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ് ​ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. ഗർഭിണിയ്ക്ക് മരുന്ന് നൽകുകയും ശേഷം സിസേറിയനിലൂടെ കു‍ഞ്ഞിനെ പുറത്തെടുക്കാൻ തീരുമാനിക്കുകയുമായിരുന്നുവെന്ന് ഡോ. രാജേഷ് മാത്രെ പറഞ്ഞു. കുഞ്ഞിന് മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലെന്നും സുഖമായിരിക്കുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.