ധാ​രാ​വി​യി​ൽ ര​ണ്ടു പേ​ർ​ക്കു കൂ​ടി കൊ​റോ​ണ; മുംബൈയിലെങ്ങും ഭീതി

മും​ബൈ: നഗരത്തിൽ ഭീതി പരത്തി ധാ​രാ​വി​ കോളനിയിൽ ര​ണ്ടു പേ​ർ​ക്കു കൂ​ടി കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കോളനിയിലെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. ഇ​വ​രെ​യെ​ല്ലാം ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​രു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ധാ​രാ​വി​യി​ൽ മു​പ്പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ ഡോ​ക്ട​ർ​ക്കു കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഡോ​ക്ട​റു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും സ​മ്പ​ർ​ക്കം പു​ല​ർ ത്തി​യ​വ​രെ​യും ക്വാ​റ​ന്‍റൈ​ൻ ചെ​യ്തു. ഡോ​ക്ട​ർ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ടം ബ്രി​ഹ​ൻ മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ സീ​ൽ ചെ​യ്തു.
വൃ​ത്തി​ഹീ​ന​മാ​യ ഇ​ട​വ​ഴി​ക​ളും ആ​യി​ര​ക്ക​ണ​ക്കി​നു ചെ​റു​വീ​ടു​ക​ളും നി​റ​ഞ്ഞ ചേ​രി​യി​ൽ ആ​ളു​ക​ൾ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. അ​ഞ്ചു ച​തു​ര​ശ്രകി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം പേരാ​ണു ധാ​രാ​വി​യി​ൽ വ​സി​ക്കു​ന്ന​ത്. കൊ​റോ​ണ വ്യാ​പ​ന​ത്തി​ന് സാ​ധ്യത​യേ​റെ​യാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ 420 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 19 പേരാണ് ഇതുവരെ മരിച്ചത്.