മുംബൈ വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 11 സിഐഎസ്എഫ് ജവാന്മാര്‍ക്ക് കൊറോണ

മുംബൈ: മുംബൈ വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 11 സി ഐ എസ് എഫ് ജവാന്മാർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് 42 ജവാന്മാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.

ഒരാളുടെ ആദ്യ പരിശോധനാഫലം പോസിറ്റീവായിരുന്നെങ്കിലും രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവായി. സാമ്പിളുകൾ മൂന്നാംഘട്ട പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.