ന്യൂഡെൽഹി: ഡെൽഹി കലാപവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയയിലെ പിഎച്ച്ഡി വിദ്യാർഥിയായ മീരാൻ ഹൈദർ അറസ്റ്റിൽ. ആർജെഡി യൂത്ത് വിംഗ് ഡൽഹി യൂണിറ്റ് പ്രസിഡന്റാണ് മീരാൻ.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ചാണു മീരാനെ പോലീസ് അറസ്റ്റ് ചെയ്തത്.
അക്രമം നടത്താനുദ്ദേശിക്കുന്ന പ്രദേശങ്ങൾ അറിയിക്കാനും ഉത്തർപ്രദേശിൽനിന്നു ഗുണ്ടകളെ സംഘടിപ്പിക്കാനും മീരാൻ വാട്ട്സ്ആപ്പ് സന്ദേശം അയച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ഫെബ്രുവരിയിലെ ഡെൽഹികലാപത്തിൽ 53 പേർക്കാണ് ജീവൻ നഷ്ടമായത്.