ധാരാവിയിൽ മരിച്ചത് നിസാമുദീനിൽ സമ്മേളനത്തില്‍ പങ്കെടുത്തയാൾ

മുംബൈ; ധാരാവിയിൽ കൊറോണ ബാധിച്ച് മരിച്ചയാൾ നിസാമുദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്തിരുന്നുവെന്ന് സൂചന. ധാരാവി ബലിഗാ നഗർ എസ് ആർ എ സൊസൈറ്റി മേഖലയിൽ താമസിച്ചിരുന്നയാളാണ് മരിച്ചത്.സയണിലെ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആളാണ് കഴിഞ്ഞ ദിവസം മരിച്ചത്.

മരിച്ചയാളുടെ കുടുംബാംഗങ്ങളെയും അയൽവാസികളെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
മുംബൈയിൽ മൂന്ന് ദിവസം പ്രായമുള്ള കുട്ടിയ്ക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

15 ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ഏഷ്യയിലെ ഏറ്റവും ചേരി പ്രദേശമാണ് ധാരാവി. 300 വീടുകളും നൂറു ചെറുകടകളുമുള്ള ഇവിടെ ക്വാറൻറയിൻ ചെയ്തിരിക്കയാണ്.