മുംബൈ: ചികിൽസയിലിരിക്കെ മലയാളി മുംബൈയിൽ മരിച്ചു. കൊറോണ ബാധയെന്ന് തിരിച്ചറിഞ്ഞത് മരണശേഷം.
അന്ധേരി സാക്കിനാക്കയിൽ താമസിക്കുന്ന തലശ്ശേരി കതിരൂർ ദേവൻ വില്ലയിൽ അശോകൻ (63) ആണു മരിച്ചത്. ചികിൽസയിൽ കഴിയവെ ഘാട്കോപ്പർ രാജെവാഡി ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
സാക്കിനാക്ക ഗുൽഷൻ മന്‍സിൽ ചാളിലെ വീട്ടിൽ പനിയും തൊണ്ടവേദനയുമായി കഴിയുകയായിരുന്ന ഇദ്ദേഹം 4 ദിവസം മുൻപാണ് ആശുപത്രിയിൽ ചികിൽസ തേടിയതെന്നാണു വിവരം. അശോകൻ
സാക്കിനാക്കയിൽ വർക്ഷോപ്പ് നടത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണു മരിച്ചത്. രാത്രിയാണു കൊറോണ സ്ഥിരീകരിച്ചുള്ള പരിശോധനാഫലം വന്നത്.
കുടുംബാംഗങ്ങളെയും അടുത്ത് ഇടപഴകിയവരെയും രാജെവാഡി ആശുപത്രിയിൽ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.