വിമാനത്തിനും ട്രെയിനും ഏപ്രിൽ 14 ന് ശേഷം ബുക്കിംഗ് തുടങ്ങി

ന്യൂഡൽഹി: വിമാന കമ്പനികളും റെയിൽവേയും ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗൺ 21 ദിവസത്തിന് ശേഷം നീട്ടാൻ പദ്ധതിയില്ലെന്ന കേന്ദ്ര സർക്കാരിന്റെ വിശദീകരണത്തിന് പിന്നാലെയാണിത്.
സ്വകാര്യ കമ്പനികളായ സ്പൈസ്ജെറ്റ്, ഇൻഡിഗോ, ഗോ എയർ എന്നിവയും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
വിമാനകമ്പനികൾ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല.