ഡല്‍ഹിയില്‍ തുടരൂ; പ്ലീസ്, വാടക നൽകാം: കേജരിവാൾ

ന്യൂഡൽഹി: ലോക്ക് ഡൗണിനെത്തുടർന്ന് കൂട്ടപ്പലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളോട് ഡൽഹിയിൽ തുടരാൻ അഭ്യർഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. കൊറോണ വൈറസ് ബാധ തടയാൻ എല്ലാവരും ഇപ്പോഴത്തെ സ്ഥലത്തുതന്നെ തുടരണം. ഇത് അത്യാവശ്യമാണ്.
ഡൽഹിയിൽ ഭക്ഷണത്തിനോ വെള്ളത്തിനോ മുട്ടുണ്ടാകില്ല. വീട്ടുവാടക നൽകാൻ കഴിവില്ലാത്തവരുടെ വാടക സർക്കാർ നൽകും. വീട്ടുടമകൾ വാടക ചോദിച്ച് തൊഴിലാളികളെ ബുദ്ധിമുട്ടിക്കരുത്.
വാടക നൽകാൻ കഴിവില്ലാത്തവർക്കു സർക്കാർ രണ്ടു മാസത്തെ വാടക നൽകും. വാടക ചോദിക്കരുതെന്ന നിർദ്ദേശം ലംഘിക്കുന്ന വീട്ടുടമകൾക്കെതിരെ അന്വേഷണം ഉണ്ടാകുമെന്ന് കേജരിവാൾ മുന്നറിയിപ്പ് നൽകി.