കൊറോണ തിരച്ചറിഞ്ഞത് മരണശേഷം; കുടുംബം നിരീക്ഷണത്തിൽ

ഹൈദരാബാദ്: തെലുങ്കാനയില്‍ ശനിയാഴ്ചയാണ് ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തത്. 74 വയസ്സുള്ളയാള്‍ ഹൈദരാബാദിലാണ് മരിച്ചത്.
ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സാന്നിദ്ധ്യമില്ലാതെയായിരുന്നു ഇയാളുടെ മൃതദേഹം സംസ്‌കരിച്ചത്. ശനിയാഴ്ച ആരോഗ്യപ്രവര്‍ത്തകരാണ് സംസ്‌കാരം നടത്തിയത്. ഇയാളുടെ കുടുംബം ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. മരണത്തിന് ശേഷം ഇയാളുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്.
മരിച്ചതിന് ശേഷമാണ് അദ്ദേഹം കൊറോണ ബാധിച്ചയാളാണെന്ന് അറിഞ്ഞതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവും പറഞ്ഞു. അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.