തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ലാ​യ​നം അ​നു​വ​ദി​ക്ക​രുതെന്ന് കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ലാ​യ​നം അ​നു​വ​ദി​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും ശ​മ്പള​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പറയുന്നു.
കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നുണ്ടായ ലോക് ഡൗൺ സാഹചര്യത്തിൽ പലയിടങ്ങളിലും നാ​ട്ടി​ലേ​ക്കു പ​ലാ​യ​നം ചെ​യ്യാൻ തൊ​ഴി​ലാ​ളി​കൾ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ്
കേ​ന്ദ്ര സർക്കാർ ഇക്കാര്യത്തിൽ മാർഗനിർദ്ദേശം പുറപെടുവിച്ചത്.
തൊ​ഴി​ലാ​ളി​ക​ളോ​ട് ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.