ന്യൂഡല്‍ഹി: രാജ്യത്തെ മരണസംഖ്യയിൽ വർധന. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 27 ആയി. 24 മണിക്കൂറിനിടെ ആറ് സംസ്ഥാനങ്ങളിലായി ആറ് പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 106 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി. 979 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.സംസ്ഥാനങ്ങള്‍ നല്കിയ കണക്കുകള്‍ പ്രകാരമാണ് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. അതേസമയം കേരളത്തിൽ ഇന്ന് 20 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.