മും​ബൈ: നഗരത്തിലെ ഗോ​ഡൗ​ണി​ൽ പൂ​ഴ്ത്തി​വ​ച്ച 40 ല​ക്ഷം മാ​സ്കു​ക​ൾ മുംബൈ പോ​ലീ​സ് പി​ടി​കൂ​ടി. 200 പെ​ട്ടി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച ഒ​രു കോ​ടി രൂ​പ വി​ല​വ​രു​ന്ന മാ​സ്കു​ക​ളാ​ണ് പോലീസ് പിടിച്ചെടു​ത്ത​ത്. പലയിടങ്ങളിലും പൂഴ്ത്തിവയ്പ് നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
മും​ബൈ ന​ഗ​ര​ത്തി​നു സ​മീ​പമുള്ള ഷാ ​വെ​യ​ർ​ഹൗ​സിം​ഗ് ആ​ൻ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ഗോ​ഡൗ​ണി​ൽ മാ​സ്കു​ക​ൾ പൂ​ഴ്ത്തി​വ​ച്ചി​ട്ടു​ണ്ടെ​ന്ന് ര​ഹ​സ്യ​വി​വ​രം ലഭിച്ചതിനെ തുടർന്നാണ് വി​ലേ പാ​ർ​ലെ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ഞ്ചു പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
ക​ഴി​ഞ്ഞയാഴ്ചയും മും​ബൈ​ നഗരത്തിൽ​നി​ന്ന് 15 കോ​ടി വി​ല വ​രു​ന്ന ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള 25 ല​ക്ഷം മാ​സ്കു​ക​ൾ ക്രൈം ​ബ്രാ​ഞ്ച് പി​ടി​കൂ​ടി​യി​രു​ന്നു.
കൊറോണ പടരുന്ന പശ്ചാതലത്തിൽ മാസ്കുകളുടെ കയറ്റുമതിക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതാണ് പലയിടങ്ങളിലും പൂഴ്ത്തി വയ്പിന് കാരണമാകുന്നതെന്നാണ് സൂചന.