ന്യൂഡെൽഹി: ചെലവുകുറഞ്ഞതും കൃത്യമായ ഫലം നൽകു ന്നതുമായ കൊറോണ വൈറസ് പരിശോധനാ കിറ്റ് സെന്റർ ഫോർ സെല്ലുലാർ ആൻഡ് മൊളികുലർ ബയോളജി പുറത്തിറക്കുന്നു. രണ്ടോ, മൂന്നോ ആഴ്ചയ്ക്കകം ഡയഗ്നോസ്റ്റിക് കിറ്റ് പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സി.സി.എം.ബി. ഡയറക്ടർ ഡോ. ആർ.കെ. മിശ്ര അറിയിച്ചു.

വില ക്യത്യമായി നിശ്ചയിട്ടല്ല.എന്നാൽ 400-500 രൂപയ്ക്ക് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഡയറക്ടർ വ്യക്തമാക്കി. നിലവിൽ 1200 രൂപ വരെ ഡയഗ്നോസ്റ്റിക് കിറ്റിന് വിലയുണ്ട്.സി.സി.എം.ബിയുടെ കിറ്റ് ലഭ്യമാകുമ്പോൾ പരിശോധന ചെലവ് 1,000 രൂപയിൽ താഴെ നിർത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊറോണ വൈറസ് കൾച്ചർ ചെയ്യുന്നതിനുള്ള നടപടികൾ സി.സി.എം.ബി. ഉടനാരംഭിക്കും. ഇക്കാര്യത്തിൽ സർക്കാരിൽനിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും ഡോ. മിശ്ര പറഞ്ഞു.