ഷ​ഹീ​ൻ ബാ​ഗ് സമരക്കാരെ ഒ​ഴി​പ്പി​ച്ചു; പന്തൽ പൊളിച്ചു

ന്യൂ​ഡ​ൽ​ഹി: പൗരത്വ നിയമത്തിനെതിരേ ശക്തമായ പ്രക്ഷോഭങ്ങൾക്ക് വേദിയായ ഷ​ഹീ​ൻ ബാ​ഗിലെ സ​മ​രക്കാരെ പോ​ലീ​സ് ഒ​ഴി​പ്പി​ച്ചു. സമരക്കാരുടെ കാര്യമായ എതിർപ്പില്ലാതെ ഇവിടുത്തെ സമരപന്തലും പോലീസ് പൊളിച്ചുനീക്കി.101 ദിവസം പിന്നിട്ട സമരത്തിന് ഇതോടെ പരിസമാപ്തിയായി.
കഴിഞ്ഞ മാസം ഡെൽഹിയിൽ വെടിവയ്പും കലാപവും ഉണ്ടായിട്ടും ഒഴിയാൻ വിസമ്മതിച്ച സ്ത്രീകളടക്കമുള്ള സമരക്കാരെയാണ് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ പോലീസ് ഒഴിപ്പിച്ചത്. സമരക്കാർ ഒഴിയണമെന്ന കോടതി നിർദ്ദേശവും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.
കർഫ്യൂ നിലവിലുള്ളതിനാൽ ആൾക്കൂട്ടം അനുവദിക്കില്ലെന്ന് നേരത്തേ പോലീസ് അറിയിച്ചിരുന്നു. എന്നിട്ടും സമരക്കാർ പിൻ വാങ്ങിയില്ല. രാജ്യം മുഴുവൻ അടച്ചിടലിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ഒടുവിൽ സമരക്കാരെ ഒഴിപ്പിച്ചത്.