ന്യൂഡൽഹി: കൊറോണ പകരുന്ന സാഹചര്യത്തിൽ സുപ്രീം കോടതി ഭാഗികമായി അടച്ചിടാൻ തീരുമാനിച്ചു. അടിയന്തര കേസുകളിൽ വീഡിയോ കോൺഫറൻസ് വാദങ്ങൾ നടക്കും. ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ ഇതിനുള്ള സജ്ജീകരണങ്ങൾ നടത്തി. സുപ്രീം കോടതി പരിസരത്തേക്ക് പ്രവേശനം അനുവദിക്കില്ല. അഭിഭാഷകരുടെ ചേംബറുകളും അടക്കും.
നാളെ മുതൽ അടിയന്തര പ്രാധാന്യം ഉള്ള കേസുകൾ ആഴ്ചയിൽ ഒരു ദിവസം വീഡിയോ കോൺഫെറെൻസിലൂടെ മാത്രമേ കേൾക്കുകുയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അറിയിച്ചു.
സുപ്രീം കോടതി അഭിഭാഷകരുടെ പ്രോക്സിമിറ്റി കാർഡ് താത്കാലികമായി സസ്പെൻഡ് ചെയ്യുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഏപ്രിൽ നാല് വരെ തങ്ങൾ പ്രവർത്തിക്കില്ലെന്ന് ബാർ അസോസിയേഷനും അറിയിച്ചിട്ടുണ്ട്.