പ്രതിരോധം തീർത്ത് ഇന്ത്യ വീടുകളിൽ

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സിനെ പ്രതിരോധിക്കാൻ രാജ്യമെമ്പാടും ജനതാ കർഫ്യൂവിന് തുടക്കമായി. ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച കർഫ്യൂ രാത്രി ഒമ്പതു വരെയാണ്.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ്യാഴാഴ്ചയാണ് ജ​ന​താ ക​ർ​ഫ്യൂ​വി​ന് ആഹ്വാനം ചെയ്തത്.എല്ലാവരും കർഫ്യൂവിൽ പങ്കാളികളാകണമെന്ന് മോദി അഭ്യർഥിച്ചു.വീടുകളിൽ തന്നെ ഇരിക്കൂ; ആരോഗ്യത്തോടെ ഇരിക്കൂ എന്ന് കർഫ്യൂവിന് മുമ്പ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ക​ർ​ഫ്യൂ എ​ല്ലാ മേ​ഖ​ല​യി​ലും ഏതാണ്ട് പൂർണമാണ്. രാജസ്ഥാനിൽ കർഫ്യൂ പൂർണമാണ്.കടകളും മാളുകളും അടഞ്ഞുകിടക്കുന്നു. ഗതാഗതവും സ്തംഭിച്ചു.
ഗു​ജ​റാ​ത്തി​ൽ നാ​ല് ന​ഗ​ര​ങ്ങ​ൾ പൂർ​ണ​മാ​യി അ​ട​ച്ചി​ട്ടിരിക്കയാണ്.

ഡെൽഹിയിൽ ബ​സ്, ടാ​ക്സി, മെട്രോ അടക്കം എല്ലാം നിശ്ചലമാണ്.
രാജ്യമൊട്ടാകെ റെയിൽവേ 3,700 സ​ര്‍​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യിരുന്നു. നേരത്തേ സർവീസ് ആരംഭിച്ച ദീർഘദൂര ട്രെയിനുകൾ മാത്രമേ ഓടുന്നുള്ളു.
ഇ​ൻ​ഡി​ഗോ, ഗോ ​എ​യ​ർ തു​ട​ങ്ങി​യ വി​മാ​ന ക​മ്പ​നി​ക​ൾ സർവ്വീസ് നടത്തുന്നില്ല.
കേരളത്തിൽ ജനതാ കർഫ്യൂ പൂർണമാണ്.പൊതുഗതാഗത സംവിധാനങ്ങളില്ല. അത്യാവശ്യ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണമില്ല