ഡെൽഹി 31 വരെ അടച്ചിടും

ന്യൂ​ഡെല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നാളെ മുതൽ 31 വരെ പൂ​ര്‍​ണ​മാ​യി ഡെല്‍​ഹി അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.
27 പേ​ര്‍​ക്ക് കൂ​ടി കൊറോണ ബാ​ധ സ്ഥി​രീ​ക​രി​ച്ച സാഹചര്യത്തിലാണിത്. ഇ​തി​ല്‍ 21 പേ​രും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രാ​ണെന്ന്
അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പറഞ്ഞു.
നാളെ രാ​വി​ലെ ആ​റു മു​ത​ല്‍ ഈ ​മാ​സം 31ന് ​രാ​ത്രി 12 വ​രെ​യാ​ണ് ഡ​ല്‍​ഹി പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ടു​ക​യെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
‌എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുമെന്നും ബോര്‍ഡറുകള്‍ അടയ്ക്കുമെന്നും അരവിന്ദ് കേജരിവാള്‍ പറഞ്ഞു. ഭക്ഷ്യസാധനങ്ങളും അവശ്യസേവനങ്ങളും മാത്രം ബോര്‍ഡര്‍ വഴി കടത്തിവിടും. ഡല്‍ഹിയിലേക്കുള്ള എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും ഈ സമയം നിര്‍ത്തിവക്കും. ജനങ്ങള്‍ വീടുകളില്‍ തുടരണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു.കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്ന നാലാമത്തെ സംസ്ഥാനമാണ് ഡല്‍ഹി. രാജസ്ഥാന്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് രാജ്യതലസ്ഥാനമായ ഡ‌ല്‍ഹിയും അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.