ഇന്ത്യയിൽ മരണം ആറായി

ന്യൂ​ഡ​ൽ​ഹി: ഖത്ത​റി​ൽ​നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ മു​പ്പ​ത്തി​യെ​ട്ടു​കാ​ര​ൻ ബിഹാറിൽ കൊറോണ ബാധിച്ച് ഇന്ന് മ​രി​ച്ച​തോടെ രാജ്യത്തെ മരണസംഖ്യ ആറായി. കൊറോണ ബാധിതരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്.
ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിൽസയിലായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസം യുവാവിന് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു.ബി​ഹാ​റി​ലെ മും​ഗൂ​ർ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​ണ് മ​രിച്ചത്. ബി​ഹാ​റി​ലെ ആ​ദ്യ കൊ​റോ​ണ മ​ര​ണ​മാ​ണി​ത്.പാറ്റ്നയിൽ ഒരാൾ കൂടി ചികിൽസയിലാണ്.
നേ​ര​ത്തെ മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​രു മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. മും​ബൈ എ​ച്ച്എ​ൻ റി​ല​യ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന അ​റു​പ​ത്തി​മൂ​ന്നു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ മ​രി​ച്ചു. 
ഇ​യാ​ൾ​ക്ക് ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​വും പ്ര​മേ​ഹ​വും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​തു​വ​രെ 74 പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മാ​ത്രം 10 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.