പരിഭ്രാന്തി വേണ്ട: അനാവശ്യയാത്രകള്‍ ഒഴിവാക്കൂ; മോദി

ന്യൂഡെൽഹി:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ അനാവശ്യയാത്രകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് ജനങ്ങളോട് അദ്ദേഹത്തിന്റെ അഭ്യർഥന.

ഒരിക്കലും മറക്കരുത്; മുൻകരുതലാണ് വേണ്ടത്, പരിഭ്രാന്തിയല്ല. വീട്ടിലായിരിക്കുക എന്നത് മാത്രമല്ല അത്യാവശ്യം. നിങ്ങൾ എവിടെയാണോ, ടൗൺ,സിറ്റി അവിടെ ആയിരിക്കുക എന്നതാണ്. അനാവശ്യയാത്രകൾ നിങ്ങൾക്കോ മറ്റുള്ളവർക്കോ ഗുണകരമല്ല. ഈ സമയത്ത് നമ്മുടെ ഭാഗത്തുനിന്നുള്ള ചെറിയ ശ്രമങ്ങൾപോലും വലിയ മാറ്റങ്ങൾക്കു കാരണമാകും- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഡോക്ടർമാരും അധികൃതരും നൽകുന്ന നിർദേശങ്ങൾ നാമെല്ലാവരും അനുസരിക്കേണ്ട സമയമാണിത്. വീടുകളിൽ ക്വാറന്റൈനുകളിൽ താമസിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളവർ ദയവായി നിർദേശങ്ങൾ പാലിക്കണമെന്ന് അഭ്യർഥിക്കുകയാണ്. ഇത് നിങ്ങളെയും നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും സംരക്ഷിക്കും- മറ്റൊരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.