കൊറോണ പരിശോധന; സ്വ​കാ​ര്യ​ലാ​ബു​ക​ൾ​ക്ക് കേ​ന്ദ്ര അ​നു​മ​തി ഉടൻ

ന്യൂ​ഡ​ൽ​ഹി: കൊറോണ രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​ൻ രാജ്യത്തെ സ്വ​കാ​ര്യ​ലാ​ബു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കുമെന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഇ​തിന് വേണ്ട യോ​ഗ്യ​ത​ക​ളും പ​രി​ശോ​ധ​ന​യു​ടെ ചെ​ല​വു​ക​ളും നിർദേശിച്ച് ഉട​ൻ ഉ​ത്ത​ര​ വിക്കു​മെ​ന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അ​റി​യി​ച്ചു. രോഗനിർണയത്തിലെ കാലതാമസം ഒഴിവാക്കാനാണ് ഈ നടപടി.
ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് കൗ​ണ്‍​സി​ലി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​കും രോ​ഗ​നി​ർ​ണ​യ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക. മാ​സ്കു​ക​ൾ, സാ​നി​റ്റൈ​സ​ർ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം വ​ർ​ധി​പ്പി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 
പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നാളെ രാ​ജ്യ​ത്തെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും മോ​ക് ഡ്രി​ൽ ന​ട​ത്തു​മെ​ന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.