ഇന്ത്യയിൽ 98 പുതിയ കേസുകള്‍; കൊറോണ ബാധിതർ 298

ന്യൂഡെൽഹി: പുതിയ 98 കേസുകൾ സ്ഥിരീകരിച്ചതോടെ
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെയെണ്ണം 298 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ഈ വർധനയെന്ന് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു.
രാജ്യത്തെ കൊറോണ വൈറസ് ബാധിതരിൽ 219 പേർ ഇന്ത്യക്കാരും 39 പേർ വിദേശികളുമാണ്.
രാജ്യത്ത് 111 ലബോറട്ടറികൾ ഇന്നു മുതൽ പ്രവർത്തനം തുടങ്ങും. ഇന്ത്യക്കാരും വിദേശികളുമടക്കം 1600 പേരാണ് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ ക്വാറന്റൈനിൽ കഴിയുന്നത്. റോമിൽനിന്ന് 262 പേർ ഇന്നെത്തും. ഇവരിൽ അധികവും വിദ്യാർഥികളാണ്. അവരെയെല്ലാം ക്വാറന്റൈൻ ചെയ്യും.