ന്യൂഡൽഹി: കൊറോണ ബാധിതരുടെ എണ്ണം 271 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 39 പേർ വിദേശികളാണ്.
22 സംസ്ഥാനങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ പോസീറ്റീവ് കേസുകൾ മഹാരാഷ്ട്രയിലാണ്, 63 പേർ. കേരളത്തിൽ 40 പേർക്കും ഡൽഹിയിൽ 26 പേർക്കും യുപിയിൽ 24 പേർക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം മാത്രം അമ്പതിലേറേ പേർക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തുടനീളം ചികിത്സയിലുണ്ടായിരുന്ന 23 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു.
ഇതുവരെ കൊറോണ ബാധിച്ച് നാല് പേരാണ് മരിച്ചത്. കർണാടക, ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ ഓരോരുത്തർ വീതമാണ് മരിച്ചത്.