നി​ർ​ഭ​യ: പ​വ​ൻ ഗു​പ്ത​യു​ടെ തി​രു​ത്ത​ൽ ഹ​ർ​ജി​ സു​പ്രീംകോ​ട​തി ത​ള്ളി

ന്യൂ​ഡെൽ​ഹി: വ​ധ​ശി​ക്ഷ ജീ​വ​പ​ര്യ​ന്തം ആ​ക്ക​ണ​മെ​ന്ന നി​ർ​ഭ​യ കേ​സ് പ്ര​തി പ​വ​ൻ ഗു​പ്ത​യു​ടെ ര​ണ്ടാം തി​രു​ത്ത​ൽ ഹ​ർ​ജി​യും സു​പ്രീംകോ​ട​തി ത​ള്ളി. സു​പ്രീംകോ​ട​തി​യു​ടെ ആ​റം​ഗ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

കു​റ്റ​കൃ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​മ്പോ​ൾ ത​നി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ വ​ധ​ശി​ക്ഷ ജീ​വ​പ​ര്യ​ന്തം ആ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഹർജിയിൽ ഇയാളുടെ വാദം. കോടതി ഇത് മുഖവിലയ്ക്കെടുത്തില്ല.

നാളെ പു​ല​ർ​ച്ചെ 5.30-നാണ് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത്. പ്ര​തി​ക​ൾ നാ​ല് പേ​രെ​യും തൂ​ക്കി​ലേ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ തിഹാർ ജയിലിൽ പൂർത്തിയായിട്ടുണ്ട്.