ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: കൊറോണ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഐ​സി​എ​സ്ഇ,ഐ​എ​സ്‌​സി പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. ഐ​സി​എ​സ്ഇ​ക്ക് മൂ​ന്നും ഐ​എ​സ്‌​സി​ക്ക് ഒ​രു പ​രീ​ക്ഷയുമാണ് ഇനിയുള്ളത്. പു​തു​ക്കി​യ പ​രീ​ക്ഷ​യു​ടെ തീ​യ​തി​ക​ൾ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഐ​എ​സ്‌​സി, ഐ​സി​എ​സ്ഇ കൗ​ൺ​സി​ൽ അ​റി​യി​ച്ചു.
ഇപ്പോഴത്തെ എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​യ്ക്കാ​ൻ കേ​ന്ദ്ര​മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം നിർദേശിച്ചി​രു​ന്നു. ഇതെ തുടർന്ന് സി​ബി​എ​സ്ഇ , ജെ​ഇ​ഇ(​മെ​യി​ൻ)പ​രീ​ക്ഷ​ക​ൾ നേരത്തേ മാ​റ്റി​വ​ച്ചി​രു​ന്നു. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി ഇന്നു മു​ത​ൽ 31 വ​രെ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ച​താ​യി സി​ബി​എ​സ്ഇ അ​റി​യി​ച്ചു. മാ​ർ​ച്ച് 31നു ​പു​തു​ക്കി​യ തീ​യ​തി​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കും.