ന്യൂഡൽഹി: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഐസിഎസ്ഇ,ഐഎസ്സി പരീക്ഷകളും മാറ്റിവച്ചു. ഐസിഎസ്ഇക്ക് മൂന്നും ഐഎസ്സിക്ക് ഒരു പരീക്ഷയുമാണ് ഇനിയുള്ളത്. പുതുക്കിയ പരീക്ഷയുടെ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഐഎസ്സി, ഐസിഎസ്ഇ കൗൺസിൽ അറിയിച്ചു.
ഇപ്പോഴത്തെ എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം നിർദേശിച്ചിരുന്നു. ഇതെ തുടർന്ന് സിബിഎസ്ഇ , ജെഇഇ(മെയിൻ)പരീക്ഷകൾ നേരത്തേ മാറ്റിവച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ഇന്നു മുതൽ 31 വരെ നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി സിബിഎസ്ഇ അറിയിച്ചു. മാർച്ച് 31നു പുതുക്കിയ തീയതികൾ പ്രസിദ്ധീകരിക്കും.