ലഡാക്കില്‍ സൈനികന് കൊറോണ ; സൈന്യം ഭീതിയിൽ

ന്യൂഡൽഹി: കരസേനയിൽ ലഡാക്ക് സ്കൗട്സിലെ ഒരു സൈനികനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൈന്യത്തിനും ഭീഷണി.

ഇറാനിൽ തീർഥാടനത്തിന് പോയി വന്ന പിതാവിൽനിന്നാണ് ഇയാൾക്ക് വൈറസ് ബാധിച്ചത്. പിതാവിനെ കാണാൻ അവധിക്ക് വീട്ടിൽ പോയപ്പോഴാണ് വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോർട്ട്.
സൈനികന്റെ സഹോദരിയും ഭാര്യയും അടക്കമുള്ള കുടുംബാംഗങ്ങൾ ഇപ്പോൾ നിരീക്ഷണത്തിലാണ്. സൈനികന്റെ പിതാവിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ വരവ് തടഞ്ഞിട്ടുണ്ട്.