ന്യൂഡൽഹി: വൊഡാഫോൺ ഐഡിയ, ഭാരതി എയർടെൽ, ടാറ്റ ടെലി സർവീസസ് തുടങ്ങിയ കമ്പനികൾ ടെലികോം വകുപ്പിന് നൽകാനുള്ള എജിആർ കുടിശിക തിരിച്ചടയ്ക്കുന്നതിൽ വിട്ടുവീഴ്ച നൽകാനാവില്ലെന്ന് സുപ്രീം കോടതി.
കുടിശിക ഉടൻ തീർക്കാൻ നിർദ്ദേശിച്ച കോടതി കേന്ദ്ര സർക്കാരിന്റെ ഇക്കാര്യത്തിലുള്ള നിർദ്ദേശം ഗൗരവമായി പരിഗണിച്ചില്ല. കുടശിക അടയ്ക്കുന്നതിന് മറ്റുപരിഹാരമാർഗങ്ങളൊന്നും കോടതി പരിഗണിച്ചില്ല. എജിആർ(അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു)കുടിശിക അടയ്ക്കുന്നതിന് 20വർഷംവരെ സമയം അനുവദിക്കണമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പണം നൽകുന്നതിന് ഒഴിവുകഴിവുകളൊന്നും പരിഗണിക്കാനാവില്ലെന്നും കുടിശിക ഉടനെ അടച്ചുതീർക്കണമെന്നും കോടിതി നിർദേശിച്ചിട്ടുണ്ട്.
കോടതിയുടെ അനുമതിയില്ലാതെ ടെലികോം കമ്പനികൾ നീക്കം നടത്തുന്നതിനെതിരെ സോളിസിറ്റർ ജനറലിനെ കോടതി വിമർശിച്ചു. കോടതിയലക്ഷ്യമാണെതെന്നും കോടതി വ്യക്തമാക്കി.
കമ്പനികൾ ജനുവരി 23നകം 1.47 ലക്ഷംകോടി രൂപ നൽകാനാണ് കോടതി നേരത്തേ വിധിച്ചത്.
എന്നാൽ മുഴുവൻ തുകയും അടയ്ക്കാനാവാവത്തതിനെതുടർന്ന് കുടിശികയുടെ ഒരുഭാഗം നൽകി ബാക്കി തുകയ്ക്ക് സമയം ആവശ്യപ്പെടുകയായിരുന്നു കമ്പനികൾ.
എന്തായാലും ഇത്രയധികം തുക ഉടൻ അടയ്ക്കാനാവില്ലെന്ന നിലപാടിലാണ് കമ്പനികൾ