സ്വ​കാ​ര്യ ലാ​ബു​ക​ളി​ലും ഇനി കൊറോണ പ​രി​ശോ​ധിക്കാം

ന്യൂ​ഡെൽ​ഹി: അ​ക്ര​ഡി​റ്റേ​ഷ​ൻ ഉ​ള്ള സ്വ​കാ​ര്യ ലാ​ബു​ക​ൾ​ക്കും കൊ​റോ​ണ വൈ​റ​സ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ അ​നു​മ​തി. ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഒ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചാ​ണ് നി​ർ​ദേ​ശ​ത്തി​ന് അം​ഗി​കാ​രം ന​ൽ​കി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. രാജ്യത്ത് കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിൽ പരിശോധനാ ഫലം വേഗത്തിലാക്കാനാണ് ഈ നടപടി.

നാ​ഷ​ണ​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ് ഫോ​ർ ല​ബോ​റ​ട്ട​റീ​സി​ൽ അ​ക്ര​ഡി​റ്റ് ചെ​യ്തി​ട്ടു​ള്ള ലാ​ബു​ക​ൾ​ക്കാ​ണ് അ​നു​മ​തി.

52 സ​ർ​ക്കാ​ർ ലാ​ബു​ക​ളി​ലാ​ണ് നിലവിൽ പ​രി​ശോ​ധ​ന. ഉ​യ​ർ​ന്ന നി​ല​വാ​ര​വും കാ​ര്യ​ക്ഷ​മ​ത​യു​മു​ള്ള സ​ർ​ക്കാ​ർ ലാ​ബു​ക​ൾ 5000 രൂ​പ ചെ​ല​വു വ​രു​ന്ന പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​യാ​ണ് ചെ​യ്യു​ന്ന​ത്. 

എ​ന്നാ​ൽ സ്വ​കാ​ര്യ ലാ​ബു​ക​ൾ പ​രി​ശോ​ധ​ന​യു​ടെ മ​റ​വി​ൽ അ​ധി​ക തു​ക ഈ​ടാ​ക്കി കൊ​ള്ള​ലാ​ഭം നേ​ടാ​ൻ ഇ​ട​യു​ണ്ടെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നിട്ടു​ണ്ട്. 2015 ൽ ​എ​ച്ച്1​എ​ൻ1 പ​ട​ർ​ന്നു പി​ടി​ച്ച​പ്പോ​ൾ ഡ​ൽ​ഹി​യി​ലെ സ്വ​കാ​ര്യ ലാ​ബു​ക​ൾ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യ്ക്കു അ​ധി​ക​തു​ക ഈ​ടാ​ക്കി​യി​രു​ന്നു. ഡെൽ​ഹി സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടാ​ണ് ഇ​തു നി​യ​ന്ത്രി​ച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.