ര​ഞ്ജ​ന്‍ ഗോ​ഗോ​യ്‌ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: സു​പ്രീം​കോ​ട​തി മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യ്‌ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദാ​ണ് അ​ദ്ദേ​ഹ​ത്തെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് നാ​മ​നി​ര്‍​ദേ​ശം ചെ​യ്ത​ത്.ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു.
സുപ്രീം കോടതിയിലെ 46ാമത് ചീഫ് ജസ്റ്റിസായിരുന്നു ഗോഗോയി. 1954 ൽ ജനിച്ച ഇദ്ദേഹം അസം സ്വദേശിയാണ്‌. 2001 ൽ അദ്ദേഹം ഗുവഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടർന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011-ൽ അവിടുത്തെ ചീഫ് ജസ്റ്റിസായി. 2012 ൽ അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. 2019 നവംബർ 17 ന് വിരമിച്ചു.
രാജ്യസഭയിലേക്ക് ഒരു മുൻ ചീഫ് ജസ്റ്റിസ് അംഗമായെത്തുന്നത് അപൂർവ്വമാണ്. കഴിഞ്ഞ നവംബറിലാണ് സുപ്രീംകോടതിയിൽ നിന്ന് ഗോഗോയി വിരമിച്ചത്. വിരമിക്കുന്നതിന് തൊട്ടുമുമ്പ് അയോധ്യ കേസ്, ശബരിമല കേസ് തുടങ്ങി വിവാദമായ പല കേസുകളുടെയും വിധികൾ പുറപ്പെടുവിച്ചിരുന്ന ബെഞ്ചിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. സുപ്രീംകോടതിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു ചീഫ് ജസ്റ്റിസ് ലൈംഗികാരോപണം നേരിടുന്നത് ഗോഗോയിയുടെ കാലത്താണ്.

ജസ്റ്റിസ് ഗോഗോയ് അടക്കമുള്ള സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ വാർത്താ സമ്മേളനം നടത്തിയത് വിവാദമായിരുന്നു.