22,000 കോടിയുടെ ഇന്ത്യാ യുഎസ് പ്രതിരോധ കരാർ ഒപ്പിട്ടു

ന്യൂഡെൽഹി: അത്യാധുനിക ഹെലികോപ്ടർ കൈമാറുന്നതടക്കമുള്ള 22,000 കോടി രൂപയുടെ (300 കോടി ഡോളർ) പ്രതിരോധ കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നേരത്തേ ധാരണയിലെത്തിയ കരാറാണ് ഇന്ന് ഒപ്പുവച്ചത്.24 എം​എ​ച്ച്-60 റോ​മി​യോ ഹെ​ലി​കോ​പ്റ്റ​ർ വാ​ങ്ങു​ന്ന​തി​നും എ​എ​ച്ച് 64 ഇ ​അ​പ്പാ​ഷെ ഹെ​ലി​കോ​പ്റ്റ​ർ വാ​ങ്ങു​ന്ന​തിനു മാണ് ധാരണയായത്. ഹെലിക്കോപ്റ്ററുകൾ വാങ്ങാനുള്ള ഇടപാടിന് കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിരുന്നു. ഹൈദരാബാദ് ഹൗസിലെപ്രധാനമന്ത്രി നരേന്ദ്ര മോദി- യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മാ​ന​സി​കാ​രോ​ഗ്യ​ത്തി​നു​ള്ള ചി​കി​ത്സാ സ​ഹ​ക​ര​ണം, വൈ​ദ്യ​ശാ​സ്ത്ര ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സ​ഹ​ക​ര​ണം, പ്ര​കൃ​തി​വാ​ത​ക നീ​ക്ക​ത്തി​ന് ഐ​ഒ​സി-​എ​ക്സോ​ൺ​മൊ​ബി​ൽ ക​രാ​ർ‌ എന്നിവയും ഇ​രു രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​രും ഒ​പ്പു​വ​ച്ചു. വ്യാപാര രംഗത്ത് ഇരുരാജ്യങ്ങളും സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച കൂടിക്കാഴ്ചയിൽ നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. വാണിജ്യമന്ത്രിമാർ തമ്മിൽ ഇക്കാര്യത്തിൽ യോജിപ്പിലെത്തി വാണിജ്യ ചർച്ചകൾക്ക് രൂപം നൽകുമെന്ന് മോദി വ്യക്തമാക്കി.
ഭീകരതയെ നേരിടാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പൊരുതുമെന്നും ആഭ്യന്തര സുരക്ഷയിൽ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും മോദി പറഞ്ഞു. പ്രതിരോധ സഹകരണം നിർണായകമാണെന്നും മോദി കൂട്ടിച്ചേർത്തു.

പാക് മണ്ണിൽ നിന്ന് ഭീകരവാദം തുടച്ചുനീക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ ട്രംപ് ആവശ്യപ്പെട്ടു. ഇസ്ലാമിക ഭീകരവാദത്തിനെതിരേ ഇന്ത്യയും അമേരിക്കയും ശക്തമായ നടപടികളാണ് എടുക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.