അ​ഹ​മ്മ​ദാ​ബാ​ദ്: ഹൗ​ഡി മോ​ദി മാത്യകയിൽ അ​മേ​രി​ക്കൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് കെം ഛോ ​ട്രം​പ് എന്ന പേരിൽ ഗുജറാത്തിൽ വൻ വരവേൽപ്പ് നൽകും.ഗു​ജ​റാ​ത്തി ഭാ​ഷ​യി​ൽ “കെം ഛോ’ ​എ​ന്നാ​ൽ ഹൗ ​ആ​ർ യു ​എ​ന്ന​ർ​ഥം വരുന്ന പരിപാടിയിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാൻ തിരക്കിട്ട ഒരുക്കങ്ങളാണ് നടക്കുന്നത്.
24ന് ​ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന ട്രം​പി​നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സ്വീ​ക​രി​ക്കും. സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ൽ നി​ന്നാ​ണ് ട്രം​പി​ന്‍റെ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​മാ​യ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ സ്റ്റേ​ഡി​യം ട്രം​പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​വി​ടെ വ​ച്ചാ​യി​രി​ക്കും “കെം ഛോ ​ട്രം​പ്’ പ​രി​പാ​ടി​യും ന​ട​ക്കു​ക. മോ​ദി-​ട്രം​പ് സൗ​ഹൃ​ദം തു​റ​ന്നു​കാ​ട്ടു​ന്നതാണ് ​പ​രി​പാ​ടി.
ഇന്ത്യ​യി​ലെ പ്ര​ശ​സ്ത​രാ​യ ക​ലാ​കാ​രന്മാരു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാം​സ്കാ​രി​ക വി​രു​ന്ന് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.
ട്രം​പി​നെ സ്വീ​ക​രി​ക്കാ​ൻ അ​ഹ​മ്മ​ദാ​ബാ​ദി​ൽ വിപുലമായ ഒരുക്കങ്ങളാണ് ന​ട​ക്കു​ന്ന​ത്.50 കോ​ടി​യോ​ളം ചെ​ല​വ​ഴി​ച്ച് പ്ര​ധാ​ന റോ​ഡു​ക​ളു​കളെല്ലാം നവീകരിക്കുകയാണ്.കൂടാതെ ട്രം​പ് ക​ട​ന്നു പോകുന്ന പ്ര​ധാ​ന റോ​ഡു​ക​ളു​ടെ ഇ​രുവ​ശ​വും ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം പൂ​ച്ചട്ടി​ക​ൾ​ക്കൊ​ണ്ട് അ​ല​ങ്ക​രി​ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here