അ​ഹ​മ്മ​ദാ​ബാ​ദ്: പ്രധാനമന്ത്രിയുടെ നാട്ടിലെ വികസനം അമേരിക്കൻ പ്രസിഡന്റിനെ ‘കാണിക്കാൻ ‘ മതിൽ കെട്ടി മറയ്ക്കുന്നു. ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നെത്തുന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊണാൾ​ഡ് ട്രം​പ് ക​ട​ന്നു​പോ​കു​ന്ന ഗു​ജ​റാ​ത്തി​ലെ പ്ര​ദേ​ശ​ങ്ങ​ളിലാണ് തിരക്കിട്ട് മ​തി​ൽ കെ​ട്ടൽ.
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ളം മു​ത​ൽ ഗാ​ന്ധി​ന​ഗ​ർ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ചേ​രി​പ്ര​ദേ​ശ​ങ്ങ​ൾ ട്രംപ് കാണാതിരി​ക്കാ​നാണ് ഏഴടി ഉയരത്തിൽ വ​ൻമ​തിൽ നിർമാണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ ​മാ​സം 24ന് ​അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങു​ന്ന ട്രം​പ് സ​ബ​ർ​മ​തി ആ​ശ്ര​മം വ​രെ 10 കി​ലോ​മീ​റ്റ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പ​മാ​ണ് റോ​ഡ് ഷോ ​ന​ട​ത്തു​ന്ന​ത്.
റോ​ഡ് ഷോ ​ക​ട​ന്നു​പോ​കു​ന്ന സ​ർ​ദാ​ർ വ​ല്ല​ഭാ​യി പ​ട്ടേ​ൽ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​വും ഇ​ന്ദി​ര പാ​ല​വും ത​മ്മി​ൽ ചേ​രു​ന്ന സ്ഥ​ലത്താണ് അതിവേഗതയിൽ മ​തി​ൽ ഉയരുന്ന​ത്. അനേകം പേ​ർ താ​മ​സി​ക്കു​ന്ന ചേ​രി പ്ര​ദേ​ശ​ങ്ങ​ളും കു​ടി​ലു​ക​ളും ഇ​തു വ​ഴി മ​റ​യ്ക്ക​പ്പെ​ടും.
അ​ഹ​മ്മ​ദാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നാ​ണ് പദ്ധതി നടപ്പാക്കുന്നത്.50 കോ​ടി​യു​ടെ നി​ർ​മാ​ണങ്ങളാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. 16 റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​വും വ​ഴി​വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ളും പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ട്രംപിന്റെ വരവോടെ കുറെ റോഡുകൾക്കെങ്കിലും ശാപമോക്ഷമായി.വർഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഗു​ജ​റാ​ത്തി​ൽ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തെന്നും മാധ്യമങ്ങൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here