ന്യൂഡൽഹി: രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം അറിയിച്ചത്.
രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സർക്കാരിന് തിരിച്ചടിയായതിന്റെ പശ്ചാതലത്തിലാണ് ഇക്കാര്യത്തിൽ പിന്നോക്കം പോകുന്ന നിലപാട് കേന്ദ്രമെടുത്തത് എന്നാണ് സൂചന.
രാജ്യവ്യാപകമായി പൗരൻമാരുടെ രജിസ്റ്റർ തയാറാക്കാൻ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. എൻആർസി നടപ്പാക്കുന്നതിനെക്കുറിച്ചും അത് ജനങ്ങൾക്ക് എങ്ങനെ അധിക ബാധ്യതയാകുമെന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഇപ്പോൾ ഉയരുന്നില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ഡിസംബറിലാണ് സിഎഎ പാർലമെന്റിൽ പാസാക്കിയത്. പ്രതിഷേധങ്ങളെ തുടർന്ന് ഇതിന്റെ കരടു നിയമങ്ങൾ പുറത്തുവിട്ടിട്ടില്ല.