ബ്രി​ട്ട​ൻ ഇനി സ്വ​ത​ന്ത്രം

ല​ണ്ട​ൻ: ബ്രിട്ടന് സ്വാതന്ത്ര്യം. സൂര്യനസ്തമിക്കാത്ത രാജ്യമെന്ന് വിശേഷിക്കപ്പെട്ടിരുന്ന ബ്രിട്ടനിൽ പുത്തൻ സൂര്യോദയം.ദീർഘനാൾ നീണ്ട തർക്കങ്ങൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും അ​നി​ശ്ചി​ത​ത്വ​ത്തിനും താൽക്കാലിക വിരമം. ഇന്ന് രാത്രി 11 ന് ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ​നി​ന്നു ഔദ്യോഗികമായി സ്വ​ത​ത്ര​മാ​കു​ന്നു.

ഇ​തി​നു മു​ന്നോ​ടി​യാ​യി രാ​ത്രി 10-ന് ​പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ രാ​ഷ്ട്ര​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. നാളെ രാ​വി​ലെ ബ്ര​സ​ൽ​സി​ലെ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നു മു​ന്നി​ലു​ള്ള ബ്രി​ട്ടീ​ഷ് പ​താ​ക താ​ഴ്ത്തു​ന്ന​തോ​ടെ യൂ​റോ​പ്പി​ൽ ബ്രെ​ക്സി​റ്റി​ന് ഒൗ​ദ്യോ​ഗി​ക വി​ളം​ബ​ര​മാ​കും.എന്നാൽ ഔദ്യോഗിക ആഘോഷങ്ങൾ ഉണ്ടാകില്ല.

പുതിയ തുടക്കമായാണ് രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങളും ഇതിനെ കാണുന്നത്.വിയോജിക്കുന്നവരും കുറവല്ല. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് സ്വതന്ത്രമാകുന്നതോടെ യൂണിയനിലെ അംഗസംഖ്യ 27 ആയി കുറയും.47 വർഷങ്ങൾക്ക് ബ്രിട്ടൻ കൂട്ടായ്മയിൽ നിന്ന് സ്വയം പുറത്താകുന്നത്.ബ്രിട്ടന്റെ പുരോഗതിക്ക് പുതിയ തീരുമാനം എത്രത്തോളം ഗുണം ചെയ്യുമെന്നറിയാൻ കാത്തിരിക്കണം

2016 ജൂ​ണ്‍ 23-നാ​യി​രു​ന്നു യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ഭാ​ഗ​മാ​യി തുടരണമോ വേണ്ടയോ എ​ന്നു തീ​രു​മാ​നി​ക്കാ​ൻ ബ്രി​ട്ട​നി​ൽ ബ്രെ​ക്സി​റ്റ് ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ൽ 51.89 ശ​ത​മാ​നം പേ​ർ ബ്രെ​ക്സി​റ്റി​നെ അ​നു​കൂ​ലി​ച്ച​പ്പോ​ൾ 48.11 ശ​ത​മാ​നം പേ​ർ എ​തി​ർ​ത്തു വോ​ട്ടു ചെ​യ്തു. 

ബ്രെ​ക്സി​റ്റി​നെ എ​തി​ർ​ത്ത അ​ന്ന​ത്തെ പ്ര​ധാ​ന മ​ന്ത്രി ഡേ​വി​ഡ് കാ​മ​റോ​ണ്‍ രാ​ജി​വ​ച്ചു. മൂ​ന്ന​ര വ​ർ​ഷ​ത്തെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ ബ്രെ​ക്സി​റ്റ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. കാ​മ​റോ​ണി​നു ശേ​ഷ​മെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ ​ബ്രെ​ക്സി​റ്റ് ന​ട​പ്പാക്കാ​ൻ ഏ​റെ പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു​ രാജിവ​യ്ക്കേ​ണ്ടി വ​ന്നു.

ബ്രെക്സിറ്റിനെ അനുകൂലിച്ച പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ണ് ഇ​പ്പോ​ൾ ബ്രെ​ക്സി​റ്റ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇന്ന് ബ്രെ​ക്സി​റ്റ് ന​ട​പ്പായാലും ഡിസംബർ 31 വരെ രാ​ജ്യ​ത്തെ ബാ​ധി​ക്കി​ല്ല. ഇതിനകം യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ബ്രി​ട്ട​നും ത​മ്മി​ൽ വ്യാ​പാ​ര ക​രാ​റും സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കും. അ​തി​നു​ശേ​ഷം മാ​ത്ര​മേ ഇ​തി​ന്‍റെ ഗു​ണ​ദോ​ഷ​ങ്ങ​ൾ രാ​ജ്യ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ക​യു​ള്ളൂ. ഒറ്റയ്ക്കാണെന്ന ചിന്ത ഓരോ ബ്രിട്ടിഷുകാരനും ഉൾക്കൊണ്ടുവെന്നാണ് വിലയിരുത്തൽ.