പ്ര​ധാ​ന​മ​ന്ത്രി​ക്കെതിരേ നാടകം; പ്ര​ധാ​നാ​ധ്യാ​പി​ക​യും ര​ക്ഷി​താ​വും അ​റ​സ്റ്റി​ൽ

ബം​ഗ​ളു​രു: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സ്കൂ​ളി​ൽ നാ​ട​കം അവതരിപ്പിച്ചതിന് പ്ര​ധാ​നാ​ധ്യാ​പി​ക​യും ര​ക്ഷി​താ​വും അ​റ​സ്റ്റി​ൽ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശം നാ​ട​ക​ത്തി​ൽ ക​ട​ന്നു​കൂ​ടി​യെ​ന്ന് ആ​രോ​പി​ച്ചാ​ണു പോ​ലീ​സി​സ് നട​പ​ടി. 

ക​ർ​ണാ​ട​ക ബി​ദാ​റി​ലെ ഷ​ഹീ​ൻ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക , ഒരു വി​ദ്യാ​ർ​ഥി​യുടെ മാതാവ് എ​ന്നി​വ​രെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്കൂ​ൾ ജീ​വ​ന​ക്കാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ചോ​ദ്യം​ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. സം​ഭ​വ​ത്തി​ൽ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​നാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 

ഒരാഴ്ച മുമ്പായിരുന്നു നാടകം അവതരിപ്പിച്ചത്. നാ​ല്, അ​ഞ്ച്, ആ​റ് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച നാ​ട​ക​മാ​ണു വി​വാ​ദ​മാ​യ​ത്.

നാ​ട​ക​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ നീ​ലേ​ഷ് ര​ക്ഷ്യാ​ൽ എന്നയാൾ പോ​ലീ​സി​ൽ പരാതി നൽകിയിരുന്നു. തുടർന്നാണ് ന്യൂ​ടൗ​ണ്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അന്വേഷണമാരംഭിച്ചത്.

പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം നാ​ട​ക​ത്തി​ൽ ആ​ദ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണു പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ അ​മ്മ​യാ​ണ് ഈ ​ഭാ​ഗം പി​ന്നീ​ട് കൂ​ട്ടി​ച്ചേ​ർ​ത്ത​തെ​ന്നും പ്രധാനധ്യാ​പി​ക ഇ​ത് അം​ഗീ​ക​രി​ച്ചെ​ന്നും
പോ​ലീ​സ് പ​റ​യു​ന്നു.

നാടകത്തിലൂടെ സ്കൂൾ അധികൃതർ വിദ്യാർഥികൾക്കിടയിൽ ഭയം ജനിപ്പിക്കാനാണ് ശ്രമിച്ചതെന്ന് പരാതിക്കാൻ ആരോപിച്ചിരുന്നു.