കൊ​റോ​ണ വൈറസ്:ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ

ജ​നീ​വ: കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​ന​ത്തെ നേ​രി​ടാ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്യു​എ​ച്ച്ഒ) ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ലോ​കം മു​ഴു​വ​ൻ ജാ​ഗ്ര​ത പാ​ലി​ക്കണമെന്നും രാ​ജ്യ​ങ്ങ​ൾ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മുന്നറിയിപ്പ്.

ലോ​ക​മെ​മ്പാടും ഇ​തി​നോ​ട​കം 8,100 പേ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചെ​ന്നും ലോകാരോഗ്യ സംഘടന (ഡ​ബ്യു​എ​ച്ച്ഒ) വ്യ​ക്ത​മാ​ക്കി. വൈ​റ​സ് പ​ട​രുന്ന സാഹചര്യത്തിൽ ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് നേരത്തേ തന്നെ മു​ൻ​പു ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.

അ​മേ​രി​ക്ക​യി​ൽ ഒ​രാ​ളി​ൽ നി​ന്നു മ​റ്റൊ​രാ​ളി​ലേ​ക്ക് കൊ​റോ​ണ പ​ക​ർ​ന്നതായുള്ള വിവരം റി​പ്പോ​ർ​ട്ട് ചെ​യ്യപ്പെട്ടതിനു പി​ന്നാ​ലെ​യാ​ണ് ഡ​ബ്യു​എ​ച്ച്ഒ​യു​ടെ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പ​നം. ചി​ക്കാ​ഗോ​യി​ലാ​ണ് ഭാ​ര്യ​യി​ൽ നി​ന്ന് ഭ​ർ​ത്താ​വി​നു കൊ​റോ​ണ ബാ​ധി​ച്ച​ത്.