പൗ​ര​ത്വ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ വീ​ണ്ടും വെ​ടി​വ​യ്പ്

ന്യൂ​ഡെൽ​ഹി:പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രരെ സ​മ​രം ന​ട​ക്കു​ന്ന ഡ​ൽ​ഹി ഷ​ഹീ​ൻ ബാ​ഗി​ൽ വെ​ടി​വ​യ്പ്. പോ​ലീ​സ് ബാ​രി​ക്കേ​ഡി​നു സ​മീ​പ​ത്തു​നി​ന്നു ജ​യ് ശ്രീ​റാം വി​ളി​ച്ച് യു​വാ​വാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. 

ആ​ഴ്ച​ക​ളാ​യി റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് സ​മ​രം ചെ​യ്യു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​ക്കാ​ർ​ക്ക് നേ​രെ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​ക്ര​മി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ പൗ​ര​ത്വ പ്ര​തി​ഷേ​ധ റാ​ലി​ക്കു നേ​രെ ക​ഴി​ഞ്ഞ ദി​വ​സം വെ​ടി​വ​യ്പു​ണ്ടാ​യിരുന്നു. ഇവിടെ നിന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് ഇ​ന്ന​ത്തെ ആ​ക്ര​മ​ണം. ജ​യ് ശ്രീ​റാം മു​ഴ​ക്കി​യ അ​ക്ര​മി ത​ന്‍റെ രാ​ജ്യ​ത്ത് ഹി​ന്ദു​ക്ക​ൾ മാ​ത്ര​മേ വി​ജ​യി​ക്കൂ എ​ന്ന് ആ​ക്രോ​ശം ന​ട​ത്തു​ക​യും ചെ​യ്തു. 

പോ​ലീ​സു​കാ​ർ​ക്ക് അടുത്തു​നി​ന്നാ​ണ് മൂ​ന്നു ത​വ​ണ​യോ​ളം ഇ​യാ​ൾ നി​റ​യൊ​ഴി​ച്ചത്. ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി.