വിവാദ പ്രസംഗം; വിദ്യാർഥി നേതാവ് അറസ്റ്റിൽ

ന്യൂഡെൽഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഷര്‍ജീല്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഹീന്‍ബാഗ് പ്രതിഷേധ സമരനേതാവു കൂടിയായ ഷർ ജീലിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ബീഹാറിലെ ജന്മനാടായ ജെഹനബാദില്‍ നിന്നുമാണ് അറസ്റ്റ്.

ഷര്‍ജീല്‍ ഇമാമിന്റെ ദേശവിരുദ്ധ മുദ്രാവാക്യങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ് .

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും മുറിച്ചു മാറ്റണം എന്നും മറ്റും ആഹ്വാനം ചെയ്തു ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗമാണ് കേസിനും അറസ്റ്റിനും ഇടയാക്കിയത്. വിവാദ പ്രസംഗത്തിന് ഷര്‍ജീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് ദില്ലി പൊലീസ് കേസെടുത്തിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സിക്കുമെതിരായ പ്രസംഗങ്ങൾ രാജ്യത്തിന്റെ ഐക്യത്തിന് വെല്ലുവിളിയാണെന്ന് ഷര്‍ജീലിനെതിരായ എഫ്‌ഐആറിൽ പറയുന്നു.

ജനുവരി 13 ന് ഷര്‍ജീല്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായത്.ജാമിയ മിലിയയിലും സമാനമായ പ്രസംഗം ഷര്‍ജീല്‍ ഇമാം നടത്തിയിട്ടുണ്ടെന്നും ദില്ലി പൊലീസ് വ്യക്തമാക്കി. ഇത്തരം പ്രസംഗങ്ങള്‍ സാമുദായിക ഐക്യം തകര്‍ക്കുന്നതാണെന്നും പൊലീ സ് എഫ്‌ഐആറില്‍ കുറ്റപ്പെടുത്തുന്നു.