കൊലവിളിയുമായി കേന്ദ്രമന്ത്രി;തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്ക്

ന്യൂ​ഡ​ൽ​ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കാൻ ബിജെപി പഠിച്ചപണി പതിനെട്ടും പയറ്റുന്നതിനിടെ കേന്ദ്ര മന്ത്രിയുടെ കൊലവിളി പ്രസംഗവും.

കേ​ന്ദ്ര ധനകാര്യ സ​ഹ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ അ​നു​രാ​ഗ് ഠാക്കൂ​റാണ് ഡ​ൽ​ഹി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നിടെ ഉറഞ്ഞു തുള്ളിയത്.

രാ​ജ്യ​ത്തെ ഒ​റ്റു​ന്നവരെ വെ​ടി​വ​യ്ക്കാ​നാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​ റിത്താലിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഉയർത്തിയ മു​ദ്രാ​വാ​ക്യം. സംഭവത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി.സം​ഭ​വം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

അ​നു​രാ​ഗ് താ​ക്കൂ​ർ പ്ര​വ​ർ​ത്ത​ക​രെ​ക്കൊ​ണ്ട് പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​പ്പി​ച്ചു. രാ​ജ്യ​ത്തെ ഒ​റ്റു​ന്ന​വ​രെ എന്ന് മന്ത്രി പറയുമ്പോൾ “വെ​ടി​വ​യ്ക്കൂ’ എന്ന് പ്രവർത്തകർ മു​ദ്രാ​വാ​ക്യം ഏ​റ്റു​വി​ളി​പ്പിച്ചു.

പ്ര​സം​ഗ​ത്തി​ന്‍റെ വീ​ഡി​യോ ട്വി​റ്റ​റി​ൽ വൈ​റ​ലാ​യി. ’ദേ​ശ് കെ ​ഗ​ദ്ദ​റോ​ണ്‍’….​എ​ന്ന് താ​ക്കൂ​ർ വി​ളി​ക്കു​ക​യും ’ഗോ​ലി മാ​രോ സാ​ലോ​ണ്‍ കോ’ ​എ​ന്ന് പ്ര​വ​ർ​ത്ത​ക​രെ​ക്കൊ​ണ്ട് ഏറ്റ് വിളി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. മു​തി​ർ​ന്ന നേ​താ​വ് ഗി​രി​രാ​ജ് സിം​ഗി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം.  ഇതു കഴിഞ്ഞയുടൻ പരിപാടിയിൽ അമിത് ഷായും പങ്കെടുത്തു.

അ​നു​രാ​ഗ് താ​ക്കൂ​റി​ന്‍റെ പ്ര​സം​ഗ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി. കേ​ന്ദ്ര​ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യ അ​നു​രാ​ഗ് താ​ക്കൂ​റി​ന് രാ​ജ്യ​ത്തെ സാ​മ്പത്തികാ​വ​സ്ഥ​യെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​യാ​നി​ല്ലാ​ത്ത​തി​നാ​ലാ​ണ് പ്രകോപനപരമായി പ്ര​സം​ഗി​ക്കു​ന്ന​തെ​ന്ന് എ​എ​പി കു​റ്റ​പ്പെ​ടു​ത്തി. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾ കാരണം പ്രതിസന്ധിയിലായവരെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ക​യാ​യിരുന്നു കേന്ദ്ര സഹമന്ത്രിയെന്ന്എ​എ​പി ആ​രോ​പി​ച്ചു.