മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ നല്‍കാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി എന്‍സിപി നേതാവും മഹാരാഷ്ട്രയുടെ പുതി ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍. കര്‍ഷകര്‍ക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്ന് ഇത്രയും ദിവസമായിട്ടും ആര്‍ക്കും സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ല, മഹാരാഷ്ട്രിയില്‍ ശ്രദ്ധ വേണ്ട അനേകം പ്രശ്നങ്ങളുണ്ട്.
കര്‍ഷകര്‍ക്ക് അടിയന്തര സഹായം ആവശ്യമുണ്ട്. അത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്- അജിത് പവാര്‍ ട്വീറ്റ് ചെയ്തു. നാടകീയവും അപ്രതീക്ഷിതവുമായ നീക്കത്തിലൂടെയാണ് മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രായായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ശിവസേന- എന്‍സിപി – കോണ്‍ഗ്രസ് ത്രികക്ഷി സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ബിജെപി അജിത് പവാറിനെ ഒപ്പംകൂട്ടി സര്‍ക്കാരുണ്ടാക്കിയിരിക്കുന്നത്. രാഷ്ട്രീയത്തിലെ എറ്റവും വലിയ ചതിയെന്നാണ് കോണ്‍ഗ്രസ് സംഭവവികാസങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്.