ഞെട്ടി തരിച്ച് ഫ്രാൻസ്; രാജ്യത്തെ ആദ്യ കൊറോണ ബാധിതനെ കണ്ടെത്താൻ നെട്ടോട്ടം

പാരീസ് :ആരോഗ്യ വകുപ്പിനെയും ഗവേഷകരെയും ഞെട്ടിച്ച് ഫ്രാൻസിലെ കൊറോണ ദീകരൻ. ആദ്യ വൈറസ്‌ വ്യാപനം കണ്ടെത്തുന്നതിന് ഒരു മാസം മുമ്പേ തന്നെ രാജ്യത്ത് വൈറസ് കടന്നുവെന്നതാണ് ഫ്രാൻസിനെ
ഭീതിയിലാഴ്ത്തുന്നത്.അടുത്ത ദിവസങ്ങളിലാണ് രാജ്യത്തെ നടുക്കിയ ഈ സത്യം ഫ്രാൻസ് തിരിച്ചറിഞ്ഞത്.

അതുകൊണ്ട് തന്നെ ഫ്രാൻസിൽ പഴയ സാമ്പിളുകൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ആരോഗ്യ വകുപ്പ്.

ആദ്യ കൊറോണ വൈറസ്‌ സ്ഥിരീകരിക്കുന്ന
തിനു മുൻപുള്ള സാംപിലുകളിലും കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന യാഥാർഥ്യം. ജനുവരി 24 നാണ് ഫ്രാൻസിൽ കൊറോണ വൈറസ്‌ ബാധയുള്ളതായി ആദ്യം സ്ഥിരീകരിക്കുന്നത്. എന്നാൽ
ഡിസംബർ മാസം ശേഖരിച്ച സാംപിളിലും വൈറസ്‌ സാന്നിധ്യം കണ്ടെത്തി.

ഫ്രാൻസിലെ ആശുപത്രിയിലാണ് ന്യുമോണിയ രോഗിയായ ഒരാളുടെ സാമ്പിളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഡിസംബർ 27നാണ് ന്യുമോണിയ ബാധിച്ച ഇദ്ദേഹത്തിന്റെ സാമ്പിൾ ശേഖരിക്കുന്നത്. എന്നാൽ ഇയാളുടെ സാംപിൾ വീണ്ടും പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഇയാളുടെ ശരീരത്തിൽ വൈറസ്‌ ബാധ ഉള്ളതായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇയാൾ ഇപ്പോഴും ജീവനോടെയുണ്ടെന്ന നിഗമനത്തിൽ ആളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അധികൃ തർ.

രോഗ ലക്ഷണം കാണിക്കാത്ത അസിംപ്റ്റമാറ്റിക് രോഗി ആയിരുന്നിരിക്കും ഇയാളെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. അങ്ങനെയെങ്കിൽ രാജ്യത്തെ ആദ്യാ കൊറോണ വൈറസ് ബാധിതൻ ഇദ്ദേഹമായിരിക്കാം എന്നാണ് ഗവേഷകരുടെയുടെയും ആരോഗ്യ വകുപ്പിൻ്റെയും നിഗമനം.
2500 ഓളം പേരാണ് ഫ്രാൻസിൽ ഇതുവരെ വൈറസ്‌ ബാധിച്ചു മരിച്ചിരിക്കുന്നത്.