ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന് കൊറോണയുടെ പുതിയൊരു വകഭേദം ഉണ്ടാകുമോ; ആശങ്ക പങ്കുവച്ച് വിദഗ്ധർ

ലണ്ടൻ: ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന് കൊറോണയുടെ പുതിയൊരു വകഭേദം ഉണ്ടായാല്‍ എന്ത് സംഭവിക്കും കൊറോണ ഒമിക്രോണ്‍ വകഭേദം ലോകമെങ്ങും ഭീതിപരത്തുകയാണ്. ഒമിക്രോണും ഡെൽറ്റയും ഒരുപോലെ യുകെയിൽ ആളുകളുടെ ഉറക്കം കെടുത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ ഒന്ന് ബ്രിട്ടനാണ്. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പുതിയ കൊറോണകേസുകളാണ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തത്.

ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ചുളള ആദ്യകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വാക്‌സിനുകളോട് കൂടുതല്‍ പ്രതിരോധശേഷിയുളളതും ഡെല്‍റ്റ വേരിയന്റിനേക്കാള്‍ കൂടുതല്‍ കൈമാറ്റം ചെയ്യാവുന്നതുമാണ് ഇവയെന്നാണ്. ഇതേ തുടര്‍ന്നാണ് ലോകമെമ്പാടുമുളള രാജ്യങ്ങള്‍ വിദേശയാത്രയ്ക്കെതിരെ നിര്‍ദ്ദേശങ്ങള്‍ നല്‍കി തുടങ്ങിയിട്ടുളളത്.

ഈ അവസരത്തിലാണ് ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന് പുതിയൊരു വകഭേദം ഉണ്ടായാല്‍ എന്ത് സംഭവിക്കും എന്ന ചര്‍ച്ച വിദഗ്ധര്‍ ഗൗരവത്തോടെ എടുക്കുന്നത്. ഒമിക്രോണും ഡെല്‍റ്റയും ചേര്‍ന്ന് കൂടുതല്‍ അപകടകരമായ വകഭേദം ഉണ്ടാവാനുളള സാധ്യത കൂടുതലാണെന്ന് മോഡേണ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ ബര്‍ട്ടണ്‍ അഭിപ്രായപ്പെടുന്നത്. ഒമിക്രോണും ഡെല്‍റ്റയും ചേര്‍ന്ന് കൂടുതല്‍ അപകടകരമായ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്ന് അദ്ദേഹം കരുതുന്നു.

യുകെ പാര്‍ലമെന്റിന്റെ സയന്‍സ് ആന്‍ഡ് ടെക്നോളജിയി കമ്മിറ്റിയില്‍ സംസാരിക്കുമ്പോഴായിരുന്നു പോള്‍ ബര്‍ട്ടണ്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍ക്ക് രണ്ട് വൈറസുകളെയും ഒരേ സമയം ഉള്‍ക്കൊളളാന്‍ കഴിയും എന്നതിനെ സാധൂകരിക്കുന്ന ഡാറ്റയുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഇതു സംബന്ധിച്ച പഠനം നടത്തിയിട്ടുണ്ട്. മോഡേണ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇങ്ങനെയൊരു പുതിയ വകഭേദം സൃഷ്ടിക്കപ്പെട്ടാല്‍ അത് കൂടുതല്‍ മാരകമാവും എന്നതില്‍ സംശയമില്ല.