ചെന്നൈ: തമിഴ്നാട്ടിലും ഒമിക്രോൺ ഭീതി.വിദേശത്തു നിന്നും തമിഴ്നാട്ടിലേക്ക് വന്ന രണ്ടു യാത്രക്കാര്‍ക്ക് ഒമിക്രോണെന്നാണ് സംശയം. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം നിഷേധിച്ചു.
സര്‍ക്കാര്‍ അറ്റ് റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ചവരില്‍ ഒരാള്‍ കുട്ടിയാണ്.
ഇവര്‍ സിംഗപൂര്‍, യുകെ എന്നിവിടങ്ങളില്‍ നിന്നുമാണെത്തിയത്. യുകെയില്‍ നിന്നും കുടുംബത്തോടൊപ്പമാണ് കുഞ്ഞ് എത്തിയത്. ഇവരുടെ സാംമ്പിള്‍ ജീനോം സീക്വന്‍സിംഗിനായി അയച്ചു.
പരിശോധന ഫലം ലഭിച്ചതിനു ശേഷം മാത്രമേ കൊറോണ വൈറസിന്റെ വകഭേദം തിരിച്ചറിയാന്‍ സാധിക്കു. അതേസമയം, സോഷ്യല്‍മീഡിയ വഴി ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന് അഭ്യര്‍ഥിച്ചു.